ലൈംഗിക തൊഴിലാളിയെ പറ്റിക്കാന്‍ നോക്കി ഇന്ത്യന്‍ പൗരന്‍; സംഘം ചേര്‍ന്ന് 52കാരനെ അടിച്ച് റൊട്ടിയാക്കി

ലൈംഗിക തൊഴിലാളിയെ പറ്റിച്ചു മുങ്ങാന്‍ നോക്കിയ ഇന്ത്യാക്കാരന് അടിയുടെ പൊടിപൂരം. തായ്‌ലാന്‍ഡിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയില്‍
ലൈംഗിക തൊഴിലാളിയുടെ സേവനം ഉപയോഗിച്ച ശേഷം പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച 52കാരനായ രാജ് ജസൂജക്കാണ് (Raj Jasuja) മര്‍ദനമേറ്റത്. ട്രാന്‍സ്ജെന്‍ഡറുകളാണ് ഇയാളെ എടുത്തിട്ട് പെരുമാറിയത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം.

പട്ടായയിലെ വാക്കിംഗ് സ്ട്രീറ്റിന് സമീപമാണ് രാജ് ജസൂജയും ട്രാന്‍സ്ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടാകുന്നത്.
തര്‍ക്കം രൂക്ഷമായതോടെ ലൈംഗിക തൊഴിലാളി മറ്റ് ട്രാന്‍സ് സുഹൃത്തുക്കളെ സഹായത്തിന് വിളിക്കുകയായിരുന്നു. കാറില്‍ കയറി മുങ്ങാന്‍ ശ്രമിക്കവെ ഇവര്‍ സംഘം ചേര്‍ന്ന് ഇന്ത്യാക്കാരനെ അടിച്ച് റൊട്ടിയാക്കി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുഖത്തും കഴുത്തിനും പരിക്കേറ്റ ഇയാള്‍ തൊട്ടടുത്ത ക്ലിനിക്കില്‍ പ്രാഥമിക ചികത്സ തേടി. പരിക്കുകള്‍ ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് ദൃക്‌സാക്ഷിയായ 19 കാരന്റെ മൊഴി പ്രകാരം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. രാജ് ജസൂജ പരാതി നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം പോലീസ് മൊഴിയെട ക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും മറ്റൊരു ഇന്ത്യാക്കാരന് നേരെ സമാന രീതിയില്‍ അക്രമണം ഉണ്ടായിരുന്നു. ലെഗികമായി ഉപയോഗിച്ച ശേഷം കാശ് കൊടുക്കാത്തതാണ് അന്നും മര്‍ദ്ദനത്തിന് കാരണമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top