കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് ഡ്രൈവറെ ആക്രമിച്ച കേസ് ആവിയായി!! മുഴുവൻ പ്രതികളെയും വിട്ടയച്ച് കോടതി

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികളുടെ കാറിന് വഴിമാറി കൊടുത്തില്ലെന്ന പേരിൽ ഡ്രൈവറെ പിടിച്ചിറക്കി ആക്രമിച്ച കേസാണിത്. കോഴിക്കോട് മാനിപുരം കിഴക്കേതൃപ്പൊയിൽ വീട്ടിൽ കെ.ടി.മജീദ്, പെരുവാറ്റിൽ കെ.ഇബ്രാഹിം, ഉമ്മാറത്ത്കുന്നുമ്മൽ എ.മുഹമ്മദ് ജാസിർ എന്നിവരെയാണ് താമരശ്ശേരി ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്.
2019 മാർച്ച് 10 ന് രാവിലെ 11.45നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞ് ബസിനെ പിന്തുടർന്ന് സഞ്ചരിച്ച പ്രതികൾ ഈങ്ങാപ്പുഴ ബസ് സ്‌റ്റാൻഡിൽ വച്ച് കെ എസ്ആർടിസി ബസിനു മുമ്പിൽ കാർ നിർത്തി യാത്രക്കാരുള്ള ബസിൻ്റ സഞ്ചാരം തടഞ്ഞ് ഡ്രൈവർ പനമരം ഇടപ്പറമ്പിൽ ജിത്തുമോഹനെ ബസിൽ നിന്നും പുറത്തിറക്കി ആക്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പ്രതികൾക്ക് വേണ്ടി അഡ്വ.എം. മുഹമ്മദ് ഫിർദൗസ് ആണ് ഹാജരായത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും കെ എസ്ആർടി സിക്ക് വൻതുക സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തുവെന്നും ആയിരുന്നു കെഎസ്ആർടിസിയുടെ പരാതി. ഇതാണ് തെളിവില്ലാതെ കോടതിയിൽ ദയനീയമായി പരാജയപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here