ഡോക്ടറെ വെട്ടാൻ ആയുധം കൊണ്ടുവന്നത് സ്കൂൾ ബാഗിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിലാണ് കുട്ടിയുടെ അച്ഛൻ ഡോക്ടറെ ആക്രമിച്ചത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസിസ്റ്റന്റ് സർജനുമായ ഡോ പിടി വിപിനെയാണ് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഇപ്പോൾ ആ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്കൂൾ ബാഗിലാണ് പ്രതി കൊടുവാൾ കൊണ്ടുവന്നത്. കുട്ടികളുടെ കയ്യിൽ നിന്ന് സ്കൂൾ ബാഗ് വാങ്ങിയ ശേഷമാണ് അതിനുള്ളിൽ ആയുധം വച്ചത്. മക്കളെ പുറത്തു നിർത്തിയ ശേഷമാണ് പ്രതിയായ സനൂപ് ഡോക്ടറുടെ മുറിയിലേക്ക് കയറിയത്. കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലായിരുന്നു. രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിച്ച് കൊണ്ടിരുന്ന ഡോക്ടറെയാണ് ഇയാൾ വെട്ടിയത്.

ചുറ്റും നിന്നവർ ഓടിക്കൂടിയാണ് ഇയാളെ ബലമായി പിടിച്ചു മാറ്റിയത്. ഡോക്ടർ തലയിൽ കൈവെച്ച് അവിടെ നിന്ന് പോകുന്നതും ദൃശ്യങ്ങൾ വ്യക്തമാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പ്രതി ഡോക്ടറെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് തന്റെ മകൾ മരിച്ചത് ഡോക്ടറുടെ വീഴ്ച്ച കൊണ്ടാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. നിലവിൽ ഡോക്ടർ ചികിത്സയിൽ കഴിയുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top