ഗായത്രി കൊലക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം; കൊലപാതകം കഴുത്തിൽ ഷാള്‍ മുറുക്കി

തമ്പാനൂർ ഗായത്രി കൊലക്കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2022 മാർച്ചിലാണ് കൊലപാതകം നടക്കുന്നത്. തിരുവനന്തപുരത്തെ ഒരു ജ്വല്ലറി ജീവനക്കാരിയായിരുന്ന ഗായത്രിയും കൊല്ലം സ്വദേശിയായ പ്രവീണും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇയാൾ നേരത്തെ വിവാഹിതനാണെന്നും രണ്ടു കുട്ടികളുണ്ടെന്നുള്ള വിവരം ഗായത്രിയോട് പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് ഈ വിവരം ഗായത്രി അറിഞ്ഞു. അപ്പോൾ വിവാഹബന്ധം വേർപെടുത്തമെന്ന് ഇയാൾ ഉറപ്പ് നൽകി.

പിന്നീട് ഇയാൾ ഗായത്രിയെ ഒരു പള്ളിയിൽ വച്ച് വിവാഹം ചെയ്യുകയും ചെയ്തു. ഇതറിഞ്ഞ പ്രവീണിന്‍റെ മുൻ ഭാര്യ ജ്വല്ലറിയിൽ എത്തി ഗായത്രിയുമായി ബഹളം വച്ചു. തുടർന്ന് ഗായത്രിക്ക് അവിടെത്തെ ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒരു ജിമ്മിലെ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. അപ്പോഴും പ്രവീണുമായുള്ള ബന്ധം അവർ തുടരുകയായിരുന്നു.

സംഭവം ദിവസം ഗായത്രിയെ തമ്പാനൂരിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ചുരിദാറിന്റെ ഷാള്‍ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് കൊലപാതകം ആത്മഹത്യയായി മാറ്റാനും ശ്രമിച്ചിരുന്നു. ദൃസാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞത്.

ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച വിരൽ അടയാളവും പ്രതിയുടെതാണെന്ന് കണ്ടെത്തി. ഗായത്രിയുടെ കഴുത്തിലെ മുറിവുകളും ആത്മഹത്യ മൂലം അല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top