ഉത്തരവ് ഇറക്കാൻ ‘എഐ’ വേണ്ട; കർശന നിർദ്ദേശവുമായി ഹൈക്കോടതി; ഇന്ത്യയിൽ ഇതാദ്യം

വിധികൾ പുറപ്പെടുവിക്കാന്‍ കീഴ്കോടതികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഇത് ചൂണ്ടിക്കാട്ടി പ്രത്യേക മാര്‍ഗനിര്‍ദേശം നൽകിയിരിക്കുകയാണ് കേരള ഹൈക്കോടതി. എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് വഴി തെറ്റുകള്‍ പറ്റാൻ സാധ്യത ഉണ്ടെന്നും കർശന ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ജുഡീഷ്യല്‍ ഉത്തരവ്, വിധിന്യായം എന്നിവയുടെ ഉള്ളടക്കത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജഡ്ജിമാരുടേതാണ്. എഐ ടൂളുകൾ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുമെന്ന വിലയിരുത്തലും ഹൈക്കോടതിക്ക് ഉണ്ട്.
ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ ഉപയോഗിക്കരുത്. എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിന് കൃത്യമായ പരിശീലനം നേടണം. പരിശീലനം നേടിയാലും അംഗീകൃതമായ ഐ ടൂളുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഹൈക്കോടതി നിർദേശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here