വാട്സ്ആപ്പിനെതിരെ ഇന്ത്യയുടെ ബ്രഹ്മാസ്ത്രം; ‘അറട്ടൈ’ നിർദ്ദേശിച്ച് സുപ്രീം കോടതിയും

നിങ്ങൾ കേൾക്കുന്നത് ഒരു യുദ്ധകാഹളമാണ്. ഈ യുദ്ധം നടക്കുന്നത് അതിർത്തിയിലല്ല, നമ്മുടെ കയ്യിലെ മൊബൈൽ ഫോണുകളിലാണ്. നമ്മുടെ ഡാറ്റകൾ നമ്മുടെ രാജ്യം ആർക്കും വിട്ടുകൊടുക്കില്ല. എന്ന മുദ്രാവാക്യവുമായി ഇന്ത്യ ഇപ്പോൾ ഒരു പുതിയ ദൗത്യത്തിലാണ്. വൻകിട ടെക് കുത്തകകളെ തകർത്ത്, സ്വന്തം മണ്ണിൽ സാങ്കേതിക പരമാധികാരം സ്ഥാപിക്കാനുള്ള യുദ്ധം.

ആ യുദ്ധത്തിന്റെ ഭാഗമായി രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോളാണ് നിർണായകമായ നിലപാടുമായി സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്. അതിലേക്ക് കോടതിയെ വഴിതെളിച്ചത് രണ്ട് ബിസിനസുകാർ നൽകിയ ഹർജിയും. ഒരു ക്ലിനിക്കും പോളിഡയഗ്നോസ്റ്റിക് സെൻ്ററും നടത്തുന്ന രണ്ട് വ്യക്തികൾ ആയിരുന്നു ആ ഹർജിക്ക് പിന്നിൽ. വാട്‌സ്ആപ്പ് അക്കൗണ്ട് യാതൊരു മുന്നറിയിപ്പും നൽകാതെ കമ്പനി ബ്ലോക്ക് ചെയ്തു എന്നതായിരുന്നു അവരുടെ പരാതി. 10-12 കൊല്ലമായി കസ്റ്റമേഴ്‌സുമായി ആശയവിനിമയം നടത്താനും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായി അവർ ഉപയോഗിച്ചിരുന്ന അക്കൗണ്ടായിരുന്നു അത്. പക്ഷേ പെട്ടെന്നൊരു ദിവസം വാട്സ്ആപ്പ് ഒരു മുന്നറിയിപ്പുമില്ലാതെ ആ അക്കൗണ്ട് പിൻവലിച്ചു.

Also Read : വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് ‘അറട്ടൈ’ ; ഹിറ്റായി ഇന്ത്യൻ മെസേജിങ് ആപ്പ്

തങ്ങളുടെ ഗതി മറ്റാർക്കും വരരുത് എന്ന ചിന്തയിൽ അവർ കോടതിയെ സമീപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുമ്പോൾ ചിട്ടയായ നടപടിക്രമങ്ങൾ സ്വീകരിക്കുക, സുതാര്യത ഉറപ്പ് വരുത്തുക, അതിന് വേണ്ടി രാജ്യവ്യാപകമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടു വരുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി അവർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിച്ചു. ശ്രദ്ധേയമായ ഒരു നിർദ്ദേശമാണ് കോടതി ഹർജികാർക്ക് മുന്നിൽ ഉന്നയിച്ചത്. വിദേശ ആപ്പുകളെ ആശ്രയിക്കുന്നതിനു പകരം, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മെസ്സേജിങ് ആപ്പുകൾ ഉപയോഗിക്കുക ഉദാഹരണത്തിന് സൊഹോയുടെ അറട്ടൈ. അതെ ഇന്ത്യ നിർമ്മിച്ച് പ്ലേസ്റ്റോറിൽ വാട്സാപ്പിനെയും മറികടന്ന് ഒന്നാമത് എത്തിയ തദ്ദേശീയമായ മെസ്സേജിങ് ആപ്പ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വദേശി ആഹ്വാനത്തെ തുടർന്ന് കുതിച്ചുയർന്ന വന്ന ഇന്ത്യൻ ടെക് സംരംഭം. കഴിഞ്ഞ മാസം 70 ലക്ഷം ഡൗൺലോഡുകലുമായി വാട്സ്ആപ്പിനെ മറി കടന്ന അറട്ടൈ.

Also Read : വൈറലായി ‘അറട്ടൈ’; വാട്‌സ്ആപ്പിനെ മലർത്തിയടിച്ച് മുന്നേറ്റം തുടരുന്നു

താരിഫ് നയങ്ങളിലൂടെയും ഉപരോധങ്ങളിലൂടെയും ഇന്ത്യൻ കമ്പോളത്തെ ഇല്ലാതാക്കി കളയാമെന്ന ഡൊണാൾഡ് ട്രംപിന്റെ ദിവാസ്വപ്നങ്ങളെ കാറ്റി പറത്തി കൊണ്ടായിരുന്നു നരേന്ദ്രമോദിയുടെ സ്വദേശി പ്രഖ്യാപനം. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാണിജ്യ യുദ്ധത്തിന്റെ മുൻനിര പോരാളികൾ ആവുകയായിരുന്നു ഇന്ത്യൻ ജനത. ലക്ഷ്വറി വാച്ചുകളും വസ്ത്രങ്ങളും ഉപേക്ഷിക്കുക മാത്രമല്ല ഇന്ത്യക്കാർ ഡിജിറ്റൽ ലോകത്തും പട നയിച്ചു. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യം പൂർത്തിയാക്കാൻ തദ്ദേശീയ ആപ്പുകൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു.

അറട്ടൈയുടെ ഡൗൺലോഡുകൾ കുത്തനെ ഉയർന്നു. അമേരിക്കൻ താരിഫും ഉപരോധങ്ങളും ഇന്ത്യൻ ഡിജിറ്റൽ മുന്നേറ്റത്തിന്റെ വേഗത വർധിപ്പിച്ചു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി അറട്ടൈ മാറി. ഇന്ത്യക്കാരെ കളിയാക്കിയ പാശ്ചാത്യ ലോകത്തിന് ഇന്ത്യ മുൻപും ഇത്തരത്തിൽ മറുപടി നൽകിയിരുന്നു. അറട്ടൈ ഒരു തുടക്കം മാത്രമാണ്. ഡിജിറ്റൽ ലോകത്ത് ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ച് കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top