ചേരിതിരിഞ്ഞ് ലോക രാജ്യങ്ങൾ; വരാൻ പോകുന്നത് മഹായുദ്ധമോ ?

ഇറാനും ഇസ്രായേലും തമ്മിൽ ആരംഭിച്ച സംഘർഷങ്ങൾക്ക് ആഗോളമാനം ലഭിച്ചിരിക്കുകയാണ്. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകരാജ്യങ്ങൾ രംഗത്ത് വന്നിരിക്കുന്നു.
യു.എസിൻ്റെ ഇറാൻ ആക്രമണത്തെ യു.എൻ ചാർട്ടറിന്റെ ലംഘനമായാണ് ഉത്തര കൊറിയ ചിത്രീകരിച്ചത്. ഇസ്രായേൽ നടത്തുന്ന യുദ്ധത്തെയും ഉത്തര കൊറിയ വിമർശിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റേയും ആക്രമണങ്ങൾക്കെതിരെ എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Also Read: പ്രണയപ്പകയിൽ വ്യാജ ബോംബ് ഭീഷണികൾ!! 21 കേസുകളിൽ പ്രതിയായത് റോബോട്ടിക് എൻജിനീയറായ 26കാരി
അമേരിക്കയുടെ ആക്രമണങ്ങളെ എതിർത്ത് ചൈനയും രംഗത്തെത്തി. ഇറാനിൽ നടത്തിയ ആക്രമണം അമേരിക്കയുടെ നയതന്ത്ര വിശ്വാസ്യത തകർത്തുവെന്നും സാഹചര്യങ്ങൾ നിയന്ത്രണാതീതം ആകുമോയെന്ന ആശങ്കയുണ്ടെന്നും യു.എൻ രക്ഷാസമിതി യോഗത്തിന് പിന്നാലെ ചൈന അഭിപ്രായപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നത് തടയാനും യുദ്ധവ്യാപനം ഒഴിവാക്കാനും ഇസ്രായേൽ ഉടൻ തന്നെ വെടിനിർത്തലിന് തയാറാകണമെന്നും ചൈന ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ റഷ്യ സൈനികമായി ഇടപെടില്ല എന്നാണ് പ്രസിഡന്റ് പുടിൻ നേരത്തെ വ്യക്തമാക്കിയത്. പ്രശ്‌നത്തിന് സൈനിക പരിഹാരം സാധ്യമല്ല എന്നാണ് പുടിന്റെ അഭിപ്രായം. ഇസ്രായേലിനെതിരെ റഷ്യ വളരെ ശ്രദ്ധിച്ചുമാത്രമേ പ്രസ്താവനകൾ ഇറക്കാറുള്ളൂ. റഷ്യൻ ഭാഷ സംസാരിക്കുന്ന 15 ലക്ഷത്തോളം ആളുകൾ ഇസ്രായേലിലുണ്ട്. പഴയ സോവിയറ്റ് യൂണിയൻ്റെയും റഷ്യയുടെയും ഭാഗമായിരുന്ന ആളുകളാണ് അവർ. ഇറാൻ നടത്തുന്ന പോരാട്ടങ്ങളെ പരസ്യമായി റഷ്യ അംഗീകരിക്കുന്നില്ല എങ്കിലും, രഹസ്യമായി ആയുധമായും സാമ്പത്തികമായും റഷ്യയുടെ സഹായം ഇറാന് ലഭിക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയുടെ പിന്നിൽ ഇസ്രായേലിനൊപ്പം അണിനിരക്കുകയാണ്. അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലേ അമേരിക്കയുടെ ഇറാൻ ആക്രമണത്തെ അംഗീകരിച്ച് രംഗത്തുവന്നു. ഇറാന്റെ ആണവായുധ നയങ്ങൾക്കെതിരെ ഫ്രാൻസും നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ പാടില്ല എന്ന നയത്തിലാണ് ജർമ്മനിയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here