തകരുന്ന സ്‌കൂളുകൾ; ഉയരുന്ന പ്രതിഷേധങ്ങൾ; പുറത്ത് വരുന്നത് ആശങ്കയുണർത്തുന്ന വാർത്തകൾ

തൃശൂർ കോടാലി സർക്കാർ എൽപി സ്‌കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. കേരളത്തിലെ സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെന്ന വാദങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൃശ്ശൂരിൽ ​സ്‌കൂളിന്റെ സീലിങ് തകർന്ന് വീണ സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴി തെളിച്ചിരിക്കുന്നത്.

വിദ്യാർത്ഥികൾ ഇല്ലാതിരുന്ന സമയത്താണ് അപകടം നടന്നത് എന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. രണ്ട് വർഷം മുൻപ് പണിത ജീപ്സം ബോർഡാണ് തകർന്നു വീണത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയുടെ സീലിങ് തകർന്ന് വീണതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും വലിയ വീഴ്ച ഉണ്ടായെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. മരപ്പട്ടി കാരണമാണ് സീലിങ് തകർന്നു വീണതെന്ന ന്യായീകരണമാണ് സ്കൂൾ അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.

Also Read : കോട്ടയം മെഡി. കോളജ് ദുരന്തം, കൊല്ലം സ്കൂളിലെ ഷോക്കേറ്റ് മരണം, ഒടുവിൽ ആലപ്പുഴയിൽ സ്‌കൂൾ കെട്ടിടവും വീണു… ഇത്ര ദുർബലമോ ‘സിസ്റ്റം’

54 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ആധുനിക സീലിങ്ങാണ് ഇന്ന് പുലർച്ചെ മുഴുവനായി താഴേക്ക് പതിച്ചത്. മഴയെ തുടർന്ന് തൃശൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടറർ അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകിയ കലക്ടറർക്ക് നന്മ നേരുകയാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും. കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത് കഴിഞ്ഞ മാസമാണ്. അപകടം ഉണ്ടായത് അവധി ദിവസമായതിനാൽ അന്നും വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

സ്‌കൂൾ തുറക്കലിനു മുൻപ് കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടന്ന മന്ത്രിതല ചർച്ചയിൽ സംസ്ഥാനത്തെ സ്‌കൂൾ കോംപൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും പൊളിച്ചുനീക്കുമെന്ന് തീരുമാനമെടുത്തിരുന്നു. പക്ഷെ പത്തനംതിട്ട കടമ്മനിട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തോടൊപ്പം സർക്കാരിന്റെ ഉറപ്പ് കൂടി തകർന്ന് വീഴുകയായിരുന്നു.

നമ്മുടെ സ്‌കൂളുകള്‍ ഹൈടെക്കാണെന്ന് മേനി പറയുമ്പോളും സ്‌കൂൾ കെട്ടിടങ്ങളിൽ വച്ചുണ്ടാകുന്ന അപകടങ്ങൾ തുടരുകയാണ്. കുട്ടികൾ തലനാരിഴക്കാണ് രക്ഷപ്പെടുന്നതെന്ന എന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്. കൊല്ലം തേവലക്കരയിൽ മിഥുൻ മരണപ്പെട്ട സംഭവത്തിൽ ഒരു പടി കൂടി കടന്ന് ഒരു വിദ്യാർത്ഥിയുടെ ജീവൻ പൊലിയുന്നതും നമ്മൾ കണ്ടു. വീഴ്ചകളിൽ നടപടി ഉണ്ടാകുമെന്ന അധികൃതരുടെ ഉത്തരവുകളല്ലാതെ ആശ്വാസകരമായ നടപടികൾ ഉണ്ടാകുന്നില്ലെന്നത് എന്നത് ആശങ്കജനകമായ കാര്യമാണ്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ, പ്രവർത്തനം, പഠന അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 5,000 കോടി രൂപയുടെ പദ്ധതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. ഫണ്ടുകൾ അനുവദിക്കുന്നതല്ലാതെ അവയുടെ ചിലവാക്കൽ വേണ്ടവിധത്തിൽ നടപ്പിലാക്കപ്പെടുന്നില്ലെന്ന ആരോപണങ്ങൾ ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top