അന്വേഷണത്തിന് കേന്ദ്ര ഏജൻസിയും; ശബരിമലയിൽ കള്ളപ്പണ ഇടപാടും നടന്നോ?

ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ആരംഭിച്ചു. കേസിൽ. ഒരു എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ഉടൻ രജിസ്റ്റർ ചെയ്യും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, പണപ്പിരിവ്, കള്ളപ്പണ ഇടപാടുകൾ എന്നിവയെക്കുറിച്ചാകും ഇ.ഡി. പ്രധാനമായും അന്വേഷിക്കുക.
നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ എഫ്ഐആർ പകർപ്പ് ഇഡി. ആവശ്യപ്പെടും. റിപ്പോർട്ട് ലഭിച്ച ശേഷമാകും ഇഡി തുടർനടപടികളിലേക്ക് കടക്കുക. ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ സ്വർണ്ണ കവർച്ചയിലെ ദുരൂഹതയും ദേവസ്വം ബോർഡിനെതിരെയുള്ള സംശയങ്ങളും ഉന്നയിക്കുന്നുണ്ട്.
Also Read : കരുവന്നൂരിൽ ED വന്ന വഴി, തട്ടിപ്പിൽ അറിയേണ്ടതെല്ലാം..
നിയമവിരുദ്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥർ ചെയ്തത് ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാനാവില്ലെന്നും 2019-ലെ ബോർഡിന്റെ വീഴ്ചയാണ് ഇതിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണപ്പാളി കൊള്ളയിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അതേസമയം, ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്ന് യുഡിഎഫ്. കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here