SV Motors SV Motors

വിഴിഞ്ഞം തുറമുഖ പദ്ധതി തീരമണയുന്നു; ആദ്യ കപ്പൽ ഒക്ടോബർ നാലിന് എത്തും

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ട്രാൻസ്‌ഷിപ്മെന്റ് തുറമുഖമായ വിഴിഞ്ഞത്ത് അടുത്തമാസം നാലിന് ആദ്യ കപ്പലെത്തും. അന്ന് വൈകിട്ട് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകും. ചൈനയിലെ ഷാൻഹായ് തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത്. അത്യാധുനിക ക്രെയ്നുകൾ വഹിച്ചുള്ള കപ്പലുകളാണ് വരുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഒരു കപ്പലും നവംബറിൽ മറ്റ് രണ്ടു കപ്പലുകളും കൂടി വരുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന്റെ ഔദ്യോഗിക നാമവും ലോഗോയും ഒക്ടോബർ 20 ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും.

ആദ്യഘട്ടത്തിൽ 2940 മീറ്റർ വേണ്ട പുലിമുട്ടിന്റെ മുക്കാൽ ഭാഗവും പണി കഴിഞ്ഞു. ബെർത്ത് നിർമ്മാണവും അവസാന ഘട്ടത്തിലാണ്. അന്താരാഷ്ട്ര കപ്പൽ ചാനലിന് അടുത്ത് കിടക്കുന്ന വിഴിഞ്ഞം രാജ്യത്തിന്റെ വ്യവസായിക വികസനത്തിൽ സുപ്രധാന പങ്കാണ് വഹിക്കുന്നത്. 84 കോടി രൂപയാണ് അദാനി ഗ്രൂപ്പിന് സർക്കാർ നിലവിൽ നൽകാനുള്ളത്. അത് സമയബന്ധിതമായി നൽകുമെന്നും മന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top