SV Motors SV Motors

മസാജ് പാർലറിൽ എത്തി തെറാപ്പിസ്റ്റായ യുവതിയെ കടന്നു പിടിച്ച് ബലാത്സംഗ ശ്രമം; പ്രതി പിടിയില്‍

കൊച്ചി: കലൂർ കതൃക്കടവിലുള്ള സ്വകാര്യ സ്പായിൽ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ എറണാകുളം ടൗൺ നോർത്ത് പോലീസ് പിടികൂടി. മലപ്പുറം മഞ്ചേരി കടമ്പേട് കൊളിക്കൽ ഹൗസിലെ മുഹമ്മദ് ഷക്കീ (52) റാണ് പിടിയിലായത്.

രണ്ടു ദിവസം മുന്‍പ് സ്പായിൽ ബോഡി മസാജ് ചെയ്യുവാൻ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് കടന്നു പിടിക്കുകയും യുവതിയുടെ നഗ്ന ഫോട്ടോകൾ എടുക്കുകയും ചെയ്തു. എതിര്‍ത്ത യുവതിയെ പ്രതി ദേഹോപദ്രവം ഏൽപ്പിച്ചു.

പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും പരാതിക്കാരിയെ അസഭ്യം പറയുകയും ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായ നീതു ജെയിംസ് ( 27) , ഗീതു വയസ് (25) എന്നിവരെയും പോലീസ് പിടികൂടി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ രതീഷ് ടി എസ്, ദർശക് , ആഷിക്ക് ,എഎസ് ഐ മേരി ഷൈനി, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, വിനീത്. പി, അജിലേഷ്, റിനു, വിപിൻ, ഇന്ദു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top