പാഴ്‌സൽ അയക്കാൻ ഇനി പോസ്റ്റോഫീസിൽ പോകണ്ട; പോസ്റ്റ്മാൻ വീട്ടിലെത്തി കൈപ്പറ്റും

കത്തെഴുതുന്ന ശീലം ആളുകൾ പൂർണമായും കൈവിട്ടതോടെ തപാൽ വകുപ്പിൻ്റെ ജോലിയിൽ ഒരു വലിയ ഭാഗം ഇല്ലാതായി. എന്നാൽ പാഴ്‌സലും സ്പീഡ് പോസ്റ്റും ഒക്കെയായി സജീവമാണ് പോസ്റ്റൽ വകുപ്പ്. ഇതുമായി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആണ് പുതിയ പദ്ധതി.

പാഴ്‌സൽ അയക്കാൻ പോസ്റ്റോഫീസ് വരെ പോകേണ്ട. മൊബൈൽ ആപ്ലിക്കേഷനിൽ പണമടച്ച് ബുക്ക് ചെയ്താൽ വീട്ടിൽ ആളെത്തി പാഴ്‌സൽ വാങ്ങി കൊണ്ടുപോകും. ഇതിനായി നിലവിലെ സോഫ്റ്റ്‌വെയർ മാറ്റി പുതിയത് അവതരിപ്പിക്കുകയാണ് തപാൽ വകുപ്പ്.

Also Read: കൊറിയർ നഷ്ടപ്പെട്ടാൽ വെറും 100 രൂപ നഷ്ടപരിഹാരം !! വേറൊന്നും ചെയ്യാനില്ലെന്ന് DTDC; 35,000 പിഴയടിച്ച് ഉപഭോക്തൃ കോടതി

പോസ്റ്റ്മാൻ വീട്ടിലെത്തി പാഴ്സൽ കൈപ്പറ്റിയാൽ അയക്കുന്ന ആൾക്കും, കൈപ്പറ്റേണ്ട ആൾക്കും മെസേജ് കിട്ടും. ഇതിനായി രണ്ടുപേരുടെയും മൊബൈൽ നമ്പർ നിർബന്ധമാക്കും. പാഴ്‌സൽ കൈപറ്റി കഴിഞ്ഞാൽ തെളിവായി അക്നോളഡ്ജ്മെന്റ് കാര്‍ഡിന് പകരം പത്തുരൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി ആകും നൽകുക.

Also Read: പശുവിനെ കാണിച്ച് മത്തായിയെ ഗണേശന്‍ പറ്റിച്ചു; പണി കൊടുത്ത് കോടതി

ഡെലിവറി ചെയ്യുമ്പോൾ വീട് അടച്ചിട്ടിരിക്കുകയാണെങ്കിൽ അതിനു തെളിവായി വീടിന്റെ ഫോട്ടോ ആപ്പിൽ അപ്‌ലോഡ് ചെയ്യും. അഡ്രസിൽ പറയുന്ന ആൾക്ക് പകരം മറ്റാരെങ്കിലുമാണ് കൈപറ്റുന്നതെങ്കിൽ ആ ആളുടെ ഫോട്ടോ എടുത്തു അപ്‌ലോഡ് ചെയ്യും. കൂടാതെ ഒപ്പിട്ടു സാധനം കൈപ്പറ്റുന്ന രീതി മാറ്റി ഡിജിറ്റില്‍ സിഗ്നേച്ചർ കൊണ്ടുവരും. ട്രാക്കിംഗ് സൗകര്യവും ഉണ്ടാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top