വിവാഹം കഴിക്കണമെങ്കിൽ മതം മാറണം; കാമുകന്റെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം; വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

കോതമംഗലത്ത് ആത്മഹത്യ ചെയ്ത 23കാരിയായ സോന ഏൽദോസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. വിവാഹം കഴിക്കണമെങ്കിൽ മതം മാറണം എന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടിടിസി വിദ്യാർത്ഥിനിയായ സോനയുടെ ആത്മഹത്യ കുറിപ്പിലുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസ് രജിസ്റ്റർ മാരേജ് നടത്താമെന്ന വ്യാജേന പറവൂരിലെ വീട്ടിലെത്തിച്ച് വീട്ടുകാരെ കൊണ്ട് മതം മാറ്റാൻ പ്രേരിപ്പിച്ചു എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

Also Read : കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങി മരിച്ചു; വ്യാജ ജാതിക്കേസില്‍ കുരുക്കി നാലുപേര്‍; ആത്മഹത്യാ കുറിപ്പ് വാട്‌സാപ്പില്‍

ജോലിക്കുപോയ അമ്മ ബിന്ദു ശനി പകൽ മൂന്നിന്‌ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സോനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യയെ കുറിപ്പ് പുറത്തുവന്നതോടെ കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ് കടന്നിരിക്കുകയാണ്. റമീസ് പോലീസ് കസ്റ്റഡിയിലാണ്. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top