ചരിത്രപരമായ നീക്കവുമായി സുപ്രീംകോടതി; ഇന്ത്യൻ പരമോന്നത കോടതിയിലും ഇനി മുതൽ സംവരണം

പട്ടികജാതി- പട്ടിക വര്‍ഗ ജീവനക്കാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രീംകോടതി സംവരണ നയം പ്രഖ്യാപിച്ചു. കോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എസ്-സി, എസ്-ടി വിഭാഗത്തിനായി സംവരണമേര്‍പ്പെടുത്തുന്നത്. പുതിയ സംവരണനയം അനുസരിച്ച്, പട്ടികജാതി ജീവനക്കാർക്ക് 15 ശതമാനം ക്വാട്ടയും പട്ടിക വർഗ ജീവനക്കാർക്ക് 7.5 ശതമാനം ക്വാട്ടയും ലഭിക്കും. രജിസ്ട്രാർമാർ, സീനിയർ പേഴ്സണൽ അസിസ്റ്റൻ്റുമാർ, അസിസ്റ്റൻ്റ് ലൈബ്രേറിയന്മാർ, ജൂനിയർ കോടതി അസിസ്റ്റന്റുമാർ, ചേംബർ അറ്റൻഡൻ്റുമാർ എന്നിവർക്ക് സംവരണ ആനുകൂല്യമുണ്ട്. ഇനിമുതൽ, സുപ്രിംകോടതി ജീവനക്കാരിൽ പട്ടികജാതി, പട്ടികവർഗം, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണുണ്ടാവുക.
സർക്കാർ സ്ഥാപനങ്ങളിലും ഹൈകോടതികളിലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണമുള്ളപ്പോൾ സുപ്രിംകോടതി മാത്രം എന്തുകൊണ്ട് മാറിനിൽക്കണമെന്ന ആരോപണങ്ങൾ ഉയർന്ന് തുടങ്ങിയ സാഹചര്യത്തിലാണ് കോടതി നടപടി. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ഇപ്പോഴും സംവരണം ബാധകമല്ല. സംവരണം പൂര്‍ണമായി നടപ്പിലാക്കുമ്പോള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര ഭരണത്തില്‍ മിനിമം 600 ജീവനക്കാര്‍ പട്ടികജാതി, പട്ടിക വിഭാഗങ്ങളില്‍ നിന്നുളളവരുണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here