‘എല്ലാം ഭാര്യയ്ക്കറിയാം! യുവതിയെ കൊന്നതിൽ കുറ്റബോധമുണ്ട്; മാളിക്കടവ് കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ

കോഴിക്കോട് മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. യുവതിയോടൊപ്പം ഒരുമിച്ച് മരിക്കാനാണ് പദ്ധതിയിട്ടതെന്നും നടന്ന സംഭവങ്ങളിൽ തനിക്ക് കുറ്റബോധമുണ്ടെന്നും വൈശാഖൻ മൊഴി നൽകി. കൊലപാതകത്തിന് ശേഷം വിവരങ്ങൾ ഭാര്യയോട് തുറന്നുപറഞ്ഞതായും പ്രതി വെളിപ്പെടുത്തി.

വൈശാഖന്റെ ഉടമസ്ഥതയിലുള്ള ‘ഐഡിയൽ ഇൻഡസ്ട്രീസ്’ എന്ന സ്ഥാപനത്തിലും, യുവതിക്ക് നൽകാൻ ഉറക്കുഗുളിക കലർത്തിയ ജ്യൂസ് വാങ്ങിയ ബേക്കറിയിലുമാണ് തെളിവെടുപ്പ് നടന്നത്. ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രണ്ട് കുരുക്കുകൾ തയ്യാറാക്കി വെച്ചിരുന്നു. യുവതി കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ വൈശാഖൻ സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.

യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാൽ കൊലയ്ക്ക് ശേഷം വിവരം ഇയാൾ ഭാര്യയെ അറിയിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശാസ്ത്രീയമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top