പൂജപ്പുര സെൻട്രൽ ജയിലിലെ കഫറ്റീരിയയിൽ മോഷണം; നഷ്ടമായത് നാല് ലക്ഷം രൂപ

തിരുവനന്തപുരം പൂജപ്പുരയിലെ ജയിൽ വകുപ്പിന്റെ കഫറ്റീരിയയിൽ മോഷണം നടന്നതായി റിപ്പോർട്ട്. നാല് ലക്ഷം രൂപയോളം നഷ്ടപ്പെട്ടന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സംഭവ സമയം കഫറ്റീരിയയിലെ സിസിടിവികൾ പ്രവർത്തിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് പോകുന്ന വഴിയാണ് കഫറ്റീരിയ സ്ഥിതിചെയ്യുന്നത്. സെന്‍ട്രല്‍ ജയലിനോട് ചേര്‍ന്ന അതീവ സുരക്ഷാ മേഖലയാണിത്. സ്ഥലത്തെ കുറിച്ച് നല്ല ധാരണയുള്ളവർ തന്നെയാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാകുന്നത്. ഇതിന് പിന്നിൽ തടവുകരായ മുന്‍ ജീവനക്കാരാണെന്നാണ് സംശയിക്കുന്നത്.
കഫറ്റീരിയയുടെ താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തണ് മോഷ്ടാക്കൾ താക്കോൽ എടുത്തത്. തുടർന്നാണ് ഓഫീസ് റൂമിൽ കയറി പണം മോഷ്ടിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ജയലിനോട് ചേര്‍ന്ന അതീവ സുരക്ഷാ മേഖലയിൽ നടന്ന മോഷണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഫുഡ് ആൻഡ് ഫ്രീഡം കഫറ്റീരിയ പ്രവർത്തിക്കുന്നത് തടവുകാരുടെ നേതൃത്വത്തിലാണ്. 24 മണിക്കൂറും അതീവ സുരക്ഷ വേണ്ട സ്ഥലമാണിത്. എന്നാൽ ഈ സംഭവത്തിലൂടെ തെളിയുന്നത് അധികൃതരുടെ വീഴ്ച തന്നെയാണ്. മൂന്നു ദിവസത്തെ കളക്ഷൻ പണമാണ് മോഷണം പോയതെന്നാണ് സൂചന. അധികൃതർ ഉടൻ തന്നെ വിവരം പൂജപ്പുര പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here