ഭാരതാംബയെ വിട്ടൊരു കളിയില്ല; പരിപാടി രാജ്ഭവനിലെങ്കിൽ ഭാരതാംബ ചിത്രം ഉറപ്പ്; വിവാദങ്ങൾ കൊഴുക്കുന്നു

ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും സമരങ്ങളും മുറുകുകയാണ്. വിവാദങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി ശിവൻകുട്ടി ബഹിഷ്കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.

രാജ്ഭവനിൽ വച്ച് നടക്കുന്ന ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഇനിയും ഉണ്ടാകും. സംസ്ഥാന സർക്കാരിന്റെ പരിപാടിയായാലും അതിൽ മാറ്റമുണ്ടാകില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങുകൾ നടത്തണമോ വേണ്ടയോ എന്ന് സർക്കാരിന് തീരുമാനിക്കാം.

ഭാരതാംബ ചിത്ര വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടി പഴയ നിലപാടിൽ തന്നെയാണ്.രാജ്ഭവൻ ഇഷ്ടപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും പൂജിക്കേണ്ട ഇടമല്ല അതിന് ഗവർണർക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് മന്ത്രി ചോദിച്ചു. ഗാന്ധി ചിത്രമായിരുന്നു അവിടെ എങ്കിൽ എത്ര നന്നായിരുന്നു. ഒരു വനിതയെ കൊണ്ട് വച്ച് അതാണ് ഭാരതാംബ എന്ന് പറയുന്നത് ഗവർണറാണ്. ഇതുപോലുള്ള ഗവർണർമാരായിരിക്കും ബി.ജെ.പി അധികാരത്തിൽ വരിക.

ഭരണഘടനാ ലംഘനം എല്ലാ സീമകളും ലംഘിച്ച് ഗവർണറാണ് നടത്തുന്നത്. നാളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ മാർക്സിന്റെയും ലെനിന്റെയും ചിത്രം പൂജിക്കണം എന്ന് പറഞ്ഞാൽ എന്താകും സ്ഥിയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. സർക്കാർ നിലപാടിനെതിരെ ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്. രാജ് ഭവനും സംസ്ഥാന സർക്കാരും തമ്മിൽ സമവായത്തിൽ എത്തത്തതിനാൽ തർക്കങ്ങൾ ഇനിയും തുടരാനാണ് സാധ്യത.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top