‘ആ കെട്ടിപ്പിടുത്തത്തിൽ നീതിയുണ്ടായിരുന്നില്ല’! വയറ്റിൽ കത്രികയുമായി അഞ്ച് വർഷം നരകിച്ച ഹർഷിന വീണ്ടും തെരുവിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന വീണ്ടും സമരത്തിലേക്ക്. നീതി ഉറപ്പാക്കുമെന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഹർഷിന സത്യാഗ്രഹം ആരംഭിച്ചത്.

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി അഞ്ച് വർഷത്തോളം ദുരിതമനുഭവിച്ച ഹർഷിനയ്ക്ക്, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാലര വർഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് ഹർഷിന ആരോപിക്കുന്നു. ആരോഗ്യ മന്ത്രി സമരപ്പന്തലിലെത്തി തന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ നൽകുകയും ചെയ്തതല്ലാതെ പ്രായോഗികമായി ഒന്നും ചെയ്തില്ലെന്ന് ഹർഷിന പറഞ്ഞു. 24 മണിക്കൂറും ഒപ്പമുണ്ടാകും എന്ന് മന്ത്രി പറഞ്ഞത് പാഴ്‌വാക്കായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഹർഷിന പറഞ്ഞു. മുൻപ് പ്രതിപക്ഷ നേതാവ് നൽകിയ ഒരു ലക്ഷം രൂപ ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ആ പണം ഇപ്പോൾ തീർന്നെന്നും ജീവിക്കാൻ മറ്റ് വഴികളില്ലെന്നും അവർ സങ്കടത്തോടെ പറഞ്ഞു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് സമരം ഉദ്ഘാടനം ചെയ്തത്. ഹർഷിനയ്ക്ക് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സമരസമിതി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top