കൊച്ചിയില്‍ പ്രത്യക്ഷപ്പെട്ട് ബണ്ടി ചോര്‍; റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തന്നെ കരുതല്‍ തടങ്കലില്‍ ആക്കി പോലീസ്

മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ എത്തി. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ബണ്ടി ചോര്‍ കേരളത്തില്‍ എത്തിയത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ട്രയിന്‍ ഇരങ്ങിയപ്പോള്‍ തന്നെ ബണ്ടി ചോറിനെ റയില്‍വേ പോലീസ് തിരിച്ചറിയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കരുതല്‍ തടങ്കല്‍ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രി 8:00 മണിയോടെ ആയിരുന്നു ഇത്.
നിലവില്‍ ബണ്ടി ചോറിന് എതിരെ കേരളത്തില്‍ കേസുകളൊന്നും നിലവില്‍ ഇല്ല. എന്നാല്‍ അപകടകാരിയായ മോഷ്ടാവായതിനാല്‍ എന്തിനാണ് കേരളത്തില്‍ എത്തിയത് എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഹൈക്കോടതിയില്‍ ഒരു കേസിന്റെ ആവശ്യത്തിന് ഹാജരാകാന്‍ എത്തിയത് എന്നാണ് ബണ്ടി ചോര്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കേസിന്റെ വിവരങ്ങള്‍ സംബന്ധിച്ച് ബണ്ടി ചോര്‍ പറയുന്ന കാര്യങ്ങളിലും വ്യക്തതയില്ല.
തിരുവനന്തപുരത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതോടെയാണ് ബണ്ടി ചോറിനെ കേരളം അറിഞ്ഞത്. ആ കേസില്‍ പിടിയിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഏത് പൂട്ടും തുറക്കാനും ആഡംബര വാഹനങ്ങള്‍ മോഷ്ടിക്കാനും പ്രത്യേക കഴിവുള്ള ആളാണ് ബണ്ടി ചോര്‍. അതുകൊണ്ടാണ് പോലീസ് ഇയാളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ എടുത്തിരിക്കുന്നത്. ഒരു ബാഗ് മാത്രം കയ്യില്‍ കരുതിയാണ് ബണ്ടി ചോര്‍ എത്തിയത്. ഇതില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here