റിട്ടയർമെന്റ് ഇല്ലാത്ത കള്ളൻ! 68-ാം വയസ്സിൽ അമ്പതാമത്തെ കേസ്; 1984ൽ തുടങ്ങിയ മോഷണം ഇന്നും തുടരുന്നു

രാജസ്ഥാനിലെ പച്ച്പദ്രയിൽ താമസിക്കുന്ന ബർക്കത്ത് ഖാൻ അമ്പതാം തവണയും ജയിലിലാണ്. ഇത്തവണ ക്ഷേത്രം കൊള്ളയടിച്ചതിനാണ് അകത്തായത്. ബാബു എന്നും അറിയപ്പെടുന്ന 68 കാരനായ ഖാൻ കഴിഞ്ഞ 40 വർഷമായി മോഷണം ശീലമാക്കി മാറ്റിയിരിക്കുകയാണ്. 1984ലാണ് ഇയാൾക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ, തന്റെ പഴയ വിലാസമായ ജയിലിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ബാബു.

രാജസ്ഥാനിലെ ഷെർഗറിന് അടുത്തുള്ള ആശാപുര മാതാജി ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ കവർച്ച നടന്നു. ക്ഷേത്രത്തിലെ സേഫിൽ നിന്ന് 25,000 രൂപ, മൈക്രോഫോൺ സെറ്റ്, എൽഇഡി ടിവി, വെള്ളി കുട എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. തുടർച്ചയായ മോഷണങ്ങൾ കാരണം ഗ്രാമവാസികൾ ഭീതിയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിംഗിനിടെ ക്ഷേത്ര പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബാബുവിനെ പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരം പുറത്തുവന്നത്.

1984 മുതൽ ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 50 കേസുകൾ നിലവിലുണ്ട്. ജീവിതത്തിൽ 10 വർഷത്തിലധികം ബാബു ജയിലിലാണ് ചിലവഴിച്ചത്. അടുത്തിടെ അജ്മീർ ജയിലിൽ നിന്ന് ഇയാൾ തടവ് ചാടിയിരുന്നു. മോഷ്ടിച്ച സാധനങ്ങൾ പോലീസ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇയാൾക്കൊപ്പം വേറെ ആരെങ്കിലും ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top