പ്രണയത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ക്രൂരത; കവിത കൊലക്കേസില്‍ പ്രതി കുറ്റക്കാരന്‍

പ്രണപ്പകയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്ന കേസില്‍ പ്രതി കുറ്റക്കാരന്‍ എന്ന് കോടതി. അയിരൂര്‍ സ്വദേശി കവിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്നത്. പത്തനംതിട്ട അഡീഷനല്‍ ജില്ലാ കോടതി (ഒന്ന്) മറ്റന്നാള്‍ ശിക്ഷ വിധിക്കും.കുത്തി പരുക്കേല്‍പ്പിച്ച ശേഷമാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ വച്ചത്.
2019 മാര്‍ച്ച് 12നു തിരുവല്ലയില്‍ ആയിരുന്നു ക്രൂരകൊലപാതകം നടന്നത്. സഹപാഠിയായിരുന്ന കവിതയും അജിനും പ്രണയത്തിലായിരുന്നു. എന്നാല്‍ കവിത പ്രണയബന്ധത്തില്‍ നിന്നും പിന്മാറി. ഇതിലെ പകയിലാണ് വഴിയില്‍ തടഞ്ഞു നിര്‍ത്തി അജിന്‍ കൊലപ്പെടുത്തിയത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി രണ്ടുനാള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അജിനെ നാട്ടുകാരാണ് പിടികൂടിയത്. കൈ കാലുകള്‍ കെട്ടിയാണ് നാട്ടുകാര്‍ പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here