വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ നിന്ന് ഔട്ട്; തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പിന് മുന്നേ തിരിച്ചടി നേരിട്ട് കോൺഗ്രസ്

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മുട്ടട വാർഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വൈഷ്ണ സുരേഷിൻ്റെ പേര് പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഇതോടെ വൈഷ്ണക്ക് മത്സരിക്കാൻ കഴിയാത്ത പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്.

വൈഷ്ണ സുരേഷിനെതിരെ സി.പി.എം നൽകിയ പരാതി ശരിവെച്ചാണ് കമ്മീഷൻ്റെ നടപടി. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വൈഷ്ണ നൽകിയ വിലാസം ശരിയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം പരാതി നൽകിയിരുന്നത്. കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഈ വിവരത്തിൽ പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി.

Also Read : ശബരിനാഥനല്ല, സതീശൻ വന്നാലും എൽഡിഎഫ്; തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന് ദയനീയ പരാജയം: വി ശിവൻകുട്ടി

ഈ സാഹചര്യത്തിൽ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് അപ്പീൽ നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം. നിലവിൽ കേശവദാസപുരം കൗൺസിലറായ അംശു വാമദേവൻ ആണ് മുട്ടടയിലെ എൽഡിഎഫ് സ്ഥാനാർഥി.

കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് സ്ഥാനാർത്ഥി എന്ന നിലയിൽ വൈഷ്ണ സുരേഷിനെ മുട്ടടയിൽ നിർത്തി പ്രചാരണവുമായി കോൺഗ്രസ് സജീവമാകുന്നതിനിടെയാണ് ഈ തിരിച്ചടി. മുട്ടടയിൽ കുടുംബ വീടുള്ള വൈഷ്ണ നിലവിൽ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top