സർജറിക്കിടെ നെഞ്ചിൽ കുടുങ്ങിയ വസ്തു…. സർക്കാർ ആശുപത്രിക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ്. സർജറിക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന് പരാതി. കാട്ടാക്കട സ്വദേശിയായ സുമയ്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ യുവതി ആരോഗ്യ വകുപ്പിന് പരാതി നൽകി.

രണ്ടുവർഷം മുൻപാണ് യുവതി ജനറൽ ആശുപത്രിയിൽ തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തിയത്. സർജറിക്കിടയിലാണ് 50 സെന്റീമീറ്റർ നീളമുള്ള ട്യൂബ് നെഞ്ചിൽ കുടുങ്ങിയത്. കഫക്കെട്ടിനെ തുടർന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കണ്ടെത്തിയത്.

എന്നാൽ, ഇക്കാര്യം സർജറി നടത്തിയ ഡോക്ടറെ അറിയിച്ചപ്പോൾ അദ്ദേഹം അതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്ന് പരാതിക്കാരി പറഞ്ഞു. ട്യൂബ് നെഞ്ചിൽ ഒട്ടിപ്പോയെന്നും എടുത്തു മാറ്റാൻ ശ്രമിച്ചാൽ അത് ജീവനു തന്നെ ഭീഷണിയാകുമെന്ന് ഡോക്ടർ പറഞ്ഞതായും യുവതി വെളിപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top