പട്ടികളെ കാവലാക്കി ലഹരി കച്ചവടം നടത്തിയ ‘ഡോൺ’; ഇപ്പോൾ പിടിയിലായത് ഈന്തപ്പഴപെട്ടിയിൽ എംഡിഎംഎയുമായി…

തിരുവനന്തപുരത്ത് ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സഞ്ജു, നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു . തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഈന്തപ്പഴത്തിന്റെ പെട്ടിയിൽ കറുത്ത കവറിൽ ഒളിപ്പിച്ചായിരുന്നു ഇവർ ലഹരി വസ്തുക്കൾ കടുത്താൻ ശ്രമിച്ചത്.. ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശമദ്യവുമടങ്ങുന്ന രണ്ടുകോടിയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് ഡാന്‍സാഫ് സംഘം പിടികൂടുന്നത്.
ഒമാനിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ നേരെപ്പോയത് കല്ലമ്പലത്തേക്കാണ് .ഇവർ സഞ്ചരിച്ച കാറിനു പുറകിലായി പിക്കപ്പ് വാനുമുണ്ടായിരുന്നു. പിന്തുടർനെത്തിയ പോലീസ് കല്ലമ്പലത്ത് വച്ച് വാഹനം തടയുകയും പരിശോധന നടത്തുകയുമായിരുന്നു. ഇന്നോവ പരിശോധിച്ചില്ലെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല, എന്നാൽ തൊട്ടു പിന്നാലെ വന്ന പിക്കപ്പ് വാനിലായിരുന്നു ഈന്തപ്പഴ പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎയും അതിനോടൊപ്പം മദ്യവും കണ്ടെടുത്തത്…
ലഹരി മാഫിയയ്ക്കിടയിൽ ‘ഡോൺ’ എന്ന വിളിപ്പേരുള്ള വ്യക്തിയാണ് പിടിയിലായ സഞ്ജു. നേരത്തെയും ലഹരി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. ദിവസങ്ങളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വളർത്തു നായ്ക്കളെ കാവലാക്കി സഞ്ജു ലഹരിക്കച്ചവടം നടത്തിയിരുന്നു. അന്വേഷിച്ചെത്തുന്ന പോലീസുകാരെ പട്ടികളെ അഴിച്ചുവിട്ട ഭയപ്പെടുത്തുന്ന പതിവും ഇയാൾക്ക് ഉണ്ടായിരുന്നു. പിടികൂടിയ ലഹരി വസ്തുക്കൾ തന്റേതല്ലെന്നാണ് ഇപ്പോഴും സഞ്ജു വാദിക്കുന്നത്. എന്നാൽ അത് സഞ്ജുവിന്റേതാണെന്ന തെളിയിക്കുന്ന കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here