തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട ഡിവിഷനില്‍ അട്ടിമറി; ഇടത് കോട്ടയില്‍ കോണ്‍ഗ്രസിന്റെ വൈഷ്ണക്ക് മിന്നും വിജയം

തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ എന്‍ഡിഎ ആണ് കോര്‍പ്പറേഷനില്‍ മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫും കോര്‍പ്പറേഷനില്‍ നേട്ടം ഉണ്ടാക്കുന്നുണ്ട്. ഇടത് ശക്തികേന്ദ്രങ്ങള്‍ പലകതും തകരുകയാണ്. അത്തരത്തില്‍ ഒരു അട്ടിമറിയാണ് ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ നടന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷാണ് വിജയിച്ചു. 132 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് വിജയം. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്.
വൈഷ്ണയുടെ വിലാസം സംബന്ധിച്ച് സിപിഎമ്മിന്റെ പരാതിയെത്തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് ആദ്യം അവരുടെ പേര് നീക്കം ചെയ്തിരുന്നു. ഇതോടെ സ്ഥാനാര്‍ത്ഥിത്വം പോലും നഷ്ടമാകുന്ന അവസ്ഥയിലായി. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ അവരുടെ പേര് പട്ടികയില്‍ പുനഃസ്ഥാപിച്ചതോടെയാണ് മത്സരിക്കാന്‍ കഴിഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here