പ്രതി പെൺകുട്ടിയുടെ വീട്ടിൽ തങ്ങിയത് ദിവസങ്ങളോളം; ജാമ്യത്തിലിറങ്ങിയും പീഡനം; 50 വർഷം തടവ് വിധിച്ച് കോടതി

പതിനഞ്ച് വയസുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവ്. തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യ്ക്കാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി അമ്പത് വർഷം കഠിനതടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും പിഴ തുക കുട്ടിയ്ക്ക് നൽകണമെന്നും ജഡ്‌ജി അഞ്ജു മീര ബിർളയൻ വിധി പ്രഖ്യാപിച്ചു.
2021 സെപ്റ്റംബർ ആറിനാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഏട്ട് ദിവസത്തോളം പ്രതി ആ മുറിക്കുള്ളിൽ തന്നെ തങ്ങി. ഈ സമയം പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് പ്രതി ധരിച്ചത്. വിവാഹവാഗ്‌ദാനം നൽകിയതിനാൽ കുട്ടി വിവരം ആരോടും പറഞ്ഞില്ല.
തുടർന്ന് അതേമാസം കുട്ടിയുടെ അച്ഛൻ്റെ നേമത്തുള്ള വീട്ടിലും പ്രതി എത്തി. അവിടെ വെച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പെൺകുട്ടിയെ വർക്കലയിലുള്ള ലോഡ്‌ജിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും വീണ്ടും പീഡിപ്പിക്കുകയുമായിരുന്നു. ഈ കേസിൻ്റെ വിചാരണക്കൊടുവിലാണ് കോടതി പ്രതിക്ക് 50 വർഷത്തെ കഠിന ശിക്ഷ വിധിച്ച് കോടതി
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. 27 സാക്ഷികളെ വിസ്‌തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്യ്‌തു. ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷ്ണർ എസ് ഷാജി, സബ് ഇൻസ്പെക്ടർ ബി ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here