കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ പേരില്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങി നില്‍ക്കുന്ന ദേവസ്വം ബോര്‍ഡില്‍ ഒരു ശുദ്ധികലശമാണ് മുന്‍ ഐഎഎസ് ഓഫീസിറെ നിയമിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍, മുന്‍ ദേവസ്വം കമ്മിഷ്ണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ജയകുമാര്‍.

ബോര്‍ഡ് മെമ്പറായി സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ കെ രാജുവിനേയും നിയമിച്ചിട്ടുണ്ട്. നവംബര്‍ പതിനാല് മുതലാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡിലെ നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത്, അംഗമായ അജികുമാര്‍ എന്നിവരുടെ കാലാവധി ഈ മാസം 13ന് അവസാനിക്കുകയാണ്.

നിലവിലെ ഭരണസമിതിക്ക് കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് സിപിഎമ്മില്‍ ആലോചന ഉണ്ടായിരുന്നു. എന്നാല്‍ സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ബോര്‍ഡിനെ കൂടി ഹൈക്കോടതി വിമര്‍ശിച്ചതോടെയാണ് ഈ നീക്കം ഉപേക്ഷിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top