SV Motors SV Motors

തിരുവോണം ബംപർ TE 230662ന്; ടിക്കറ്റ് വിറ്റത് വാളയാറിൽ, ഭാഗ്യശാലി ആരെന്നറിയാൻ ആകാംക്ഷ

തിരുവനന്തപുരം: 25 കോടിയുടെ തിരുവോണം ബംപർ TE 230662 എന്ന ടിക്കറ്റിന്. കോഴിക്കോട് ബാവ ഏജൻസിയിൽ നിന്ന് ഷീബാ എന്ന ഏജന്റ് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. പാലക്കാട് വാളയാറിലാണ് ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുത്തത്. 500 രൂപയായിരുന്നു ടിക്കറ്റ് വില.

സമ്മാന തുകയിൽ 10 ശതമാനം ഏജന്റിനും 30 ശതമാനം നികുതിയും കിഴിച്ച് 15 കോടി 75 ലക്ഷം രൂപയാണ് ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം വീതം 20 നമ്പരുകള്‍ക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.

85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതില്‍ 74.5 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. പാലക്കാട് ജില്ലയിലാണ് ഏറ്റുവുമധികം ടിക്കറ്റുകൾ വിറ്റുപോയത്. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top