മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത് സ്വന്തം സഹോദരൻ… പതിനേഴുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ അറസ്റ്റില്‍. 13, 12, 9 വയസ്സുള്ള പെണ്‍കുട്ടികളാണ് സഹോദരന്റെ ക്രൂരതയ്ക്ക് ഇരയായത്. വീട്ടില്‍ വച്ചാണ് എല്ലാവരേയും പീഡിപ്പിച്ചത്. അമ്മ ജോലിയ്ക്കായി പുറത്തു പോയ സമയത്തായിരുന്നു സംഭവമുണ്ടായത്.
കോന്നിയിലെ ബാലികാ സദനത്തിലായിരുന്നു പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്നത്. അവധിക്ക് വീട്ടില്‍ വന്നപ്പോഴാണ് സഹോദരന്‍ പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വേനലവധിക്കാലത്താണ് പീഡനം നടന്നത്. ഇക്കാര്യം പുറത്ത് പറയരുതെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നു പോയ കുട്ടികള്‍ വിവരം ആരോടും പറഞ്ഞില്ല.
ബാലികാസദനത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെ മൂത്തകുട്ടിയാണ് പീഡനവിവരം വെളിപ്പെടുത്തിയത്. സഹോദരിമാര്‍ പീഡനത്തിന് ഇരയായ കാര്യവും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതോടെ അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് വിവരം കൈമാറി. ശിശുക്ഷേമ സമിതിയാണ് പോലീസില്‍ വിവരം അറിയിച്ചത്.
മൂഴിയാര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധനയും നടത്തിയ ശേഷമാണ് പതിനേഴുകാരനെ കസ്റ്റഡിയില്‍ എടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പില്‍ ഹാജരാക്കിയത്. തുടർന്ന് കൊല്ലം ജുവനൈല്‍ ഹോമിലേക്കു മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here