പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരൻ മരിച്ചു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
October 23, 2025 6:36 PM

തൃശ്ശൂരിലാണ് അതിദാരുണമായ സംഭവം നടന്നത്. എരുമപ്പെട്ടി ആദൂരിലാണ് നാല് വയസ്സുകാരന്റെ തൊണ്ടയിൽ പേനയുടെ അടപ്പ് കുടുങ്ങിയത്. ഉമ്മർ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.
കളിക്കുന്നതിനിടെ തൊണ്ടയിൽ എന്തോ കുടുങ്ങി കുട്ടി ബോധംകെട്ട് വീഴുകയായിരുന്നു. ഉടൻതന്നെ മരത്തംകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുപ്പിയുടെ അടപ്പാണ് കുടുങ്ങിയതെന്നാണ് ആദ്യം പുറത്തു വന്ന വാർത്ത. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പേനയുടെ അടപ്പാണെന്ന് കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here