സുരേഷ് ഗോപിയെയും ആർഎസ്എസിനെയും എടുത്തിട്ട് അലക്കി സിറോ മലബാര്‍ സഭയുടെ മുഖമാസിക; തൃശ്ശൂരിലെ വിജയം വോട്ട് കൊള്ളയെന്ന് ആരോപണം

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം വോട്ടു കൊള്ളയിലൂടെയാണെന്ന കടുത്ത ആരോപണവുമായി സിറോ മലബാര്‍ സഭയുടെ തൃശ്ശൂര്‍ അതിരൂപത. മുഖമാസികയായ കത്തോലിക്കാ സഭയുടെ സെപ്റ്റംബര്‍ ലക്കത്തിലെ ലേഖനത്തിലാണ് ആരോപണം സഭ ഉന്നയിച്ചിരിക്കുന്നത്. ഇടതിന്റെയും കോൺഗ്രസിന്റെയും മണ്ഡലത്തിലെ സംഘടന ദൗര്‍ബല്യം മനസ്സിലാക്കി ആര്‍എസ്എസ് നടത്തിയ ആസൂത്രിത നീക്കമാണ് ഈ വോട്ട് കൊള്ള എന്നാണ് ലേഖനത്തിൽ പറയുന്നത്.

Also Read : എകെ ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചു; കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങള്‍ പടരുന്നു

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ഒരു ലക്ഷത്തി നാല്പത്തിയാറായിരത്തി അറുനൂറ്റി എഴുപത്തിമൂന്ന് വോട്ടുകള്‍ ആണ് കൂടിയത്. 10.99% വര്‍ധനവ് ഉണ്ടായതെങ്ങനെ ?. സുരേഷ് ഗോപി വിജയം 74,686 വോട്ടിന്. പുതിയ ഒരു ലക്ഷം വോട്ടുകള്‍ എങ്ങനെ വന്നു എന്ന് ലേഖനത്തിൽ ചോദ്യമുന്നയിക്കുന്നുണ്ട്.

Also Read : മാങ്കൂട്ടത്തില്‍ സഭയിലേക്ക് വരേണ്ടതില്ലെന്ന് കോണ്‍ഗ്രസ്; തന്നെ ധിക്കരിച്ചാല്‍ പലതും പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഭീഷണി; പത്തി മടക്കി എ ഗ്രൂപ്പ്

കരുവന്നൂര്‍ തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും, ക്രിസ്ത്യന്‍ പള്ളികളിലേക്കും, പല നഗറുകളിലേക്കും സുരേഷ് ഗോപിയെ പറഞ്ഞുവിട്ടത് വോട്ടര്‍പട്ടികയിലെ കൊള്ള മറച്ചു പിടിക്കാൻ ആര്‍എസ്എസ് നടത്തടിയ ഗൂഢ തന്ത്രമാണെന്നും ലേഖനത്തിൽ പറയുന്നു. ചില മെത്രാന്മാരും സമുദായിക നേതാക്കന്മാരും ആര്‍എസ്എസിന്റെ കെണിയില്‍ വീണും കാസ കുത്തിവെക്കുന്ന വിഷബീജത്തിന്റെ ഉറവിടം മനസ്സിലാക്കാതെയും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top