ഏഴോളം വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. ഹോസ്റ്റൽ വാർഡൻ കൂടിയായ അധ്യാപകനാണ് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പൊലീസ് പിടികൂടിയത്. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയെ കുന്നംകുളം പോലീസാണ് അറസ്റ്റ് ചെയ്തത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്കൂളിലെ താൽക്കാലിക അധ്യാപകനും ഹോസ്റ്റൽ വാർഡനുമായിരുന്നു ഇയാൾ.

Also Read : ട്യൂഷൻ സെന്ററിലേക്ക് എത്തിച്ച് 14കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തു; അധ്യാപകൻ അറസ്റ്റിൽ

സ്കൂളിലെ ഏഴ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കെതിരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിലായിരുന്നു പീഡനം. വിദ്യാർത്ഥികൾ തന്നെ നേരിട്ട് ചൈൽഡ് ലൈനിന് പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. താൽക്കാലിക അധ്യാപകനായി കഴിഞ്ഞ ഒരു വർഷമായി ഇയാൾ സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു. ചൈൽഡ് ലൈൻ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top