ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; മാധ്യമങ്ങളോട് മിണ്ടാട്ടമില്ല

കോതമംഗലത്ത് ആത്മഹത്യ ചെയ്ത 23കാരിയായ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് തൃശൂര്‍ എംപി സുരേഷ് ഗോപി. 27 ദിവസങ്ങള്‍ക്ക് ശേഷം മണ്ഡലത്തിലെത്തിയ സുരേഷ് ഗോപി പ്രദേശത്തുണ്ടായ പ്രധാന പ്രശനങ്ങളിൽ എല്ലാം ഇടപെടലുകൾ നടത്തുകയാണ്. എംപിയെ മണ്ഡലത്തിൽ കാണാനില്ല എന്ന വിവാദം ശക്തമായിരുന്നു.

Also Read : കന്യാസ്ത്രീയുടെ വീട്ടിലെത്തി സുരേഷ് ഗോപി; നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാന്‍ നെട്ടോട്ടത്തിൽ കേന്ദ്രമന്ത്രി

പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് വലിയ വിവാദമായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ മതം മാറണം എന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ എഴുതി വച്ചാണ് 23കാരി ആത്മഹത്യ ചെയ്തത്. നടന്നത് ‘ലൗ ജിഹാദാണെന്ന്’ ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞിരുന്നു.

Also Read : തൃശൂരിലേക്ക് ബിജെപി വോട്ടര്‍മാര്‍ ഒഴുകിയെത്തിയത് ബിഎല്‍ഒമാര്‍ അറിഞ്ഞില്ലേ? ഭൂരിഭാഗവും സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥര്‍; കോണ്‍ഗ്രസ് ചോദ്യം പ്രസക്തം

പെൺകുട്ടിയുടെ വീട്ടിൽ വച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സുരേഷ് ഗോപി പ്രതികരിച്ചില്ല. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടക്കപ്പെട്ട കന്യാസ്ത്രീയുടെ വീടും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. തൃശ്ശൂർ മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടിക തിരിമറി നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോഴും സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്ന മൗനം വലിയ ചർച്ചയാവുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top