പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ തുടർച്ചയായി പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാദര്‍ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവിൽ പകുതിയോളം ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. ശിക്ഷക്കെതിരായ അപ്പീലിൽ തീർപ്പാക്കുന്നത് വരെ ഫാദര്‍ എഡ്വിന്‍ ഫിഗറിസിനെ ജാമ്യത്തിൽ വിട്ടു..

Also Read : സുരേഷ് ഗോപിയെയും ആർഎസ്എസിനെയും എടുത്തിട്ട് അലക്കി സിറോ മലബാര്‍ സഭയുടെ മുഖമാസിക; തൃശ്ശൂരിലെ വിജയം വോട്ട് കൊള്ളയെന്ന് ആരോപണം

2014–2015 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പതിനാല് വയസ്സുള്ള എട്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് എഡ്വിന്‍ ഫിഗറസ് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റിലാകുന്നത്. പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് നിരവധി തവണ എഡ്വിന്‍ ഫിഗറസ് കൂട്ടിക്കൊണ്ട് പോയത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി ഇക്കാര്യം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് പ്രതി ഒളിവിൽ പോവുകയായിരിന്നു. ആറ് മാസത്തെ ഒളിവ് ജീവിതത്തിന് ശേഷം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു. എറണാകുളം പോക്സോ കോടതി എഡ്വിൻ ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ശിക്ഷ 20 വർഷം കഠിന തടവായി വർധിപ്പിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top