കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് പൊന്നമ്പലമേടിന് സമീപം
October 7, 2025 2:50 PM

പത്തനംതിട്ടയിൽ ഫോറസ്റ്റ് വാച്ചർക്ക് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിനു സമീപം അനിൽ കുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പെരിയാർ ടെെഗർ റിസർവിലെ വാച്ചറാണ് 32 വയസുള്ള അനിൽ.
ഞായറാഴ്ച രാവിലെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ അനിൽ വീട്ടിൽ നിന്നും പോയത്. എന്നാൽ തിരികെ എത്തിയിരുന്നില്ല. മൂന്നു ദിവസമായിട്ടും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ആദിവാസി വിഭാഗത്തിൽപ്പെട്ട അനിലിന് ഭാര്യയും മൂന്നു മക്കളുമുണ്ട്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here