വയനാട്ടിൽ നിന്ന് പിടികൂടി എത്തിച്ച കടുവ മൃഗശാലയില്‍ വയലൻ്റായി; ജീവനക്കാരന് തലയിൽ നാലുസ്റ്റിച്ച്

തിരുവനന്തപുരം മൃഗശാലയില്‍ കൂട് വൃത്തിയാക്കുന്നതിനിടെ ജീവനക്കാരനെ കടുവ ആക്രമിച്ചു. വയനാട്ടിലെ മനുഷ്യവാസ പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടി ഇവിടെ എത്തിച്ചതായിരുന്നു. ബബിത എന്ന് പേരിട്ട ആറു വയസുള്ള പെൺ കടുവയാണ് സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ ആക്രമിച്ചത്.

പുറത്ത് നിന്ന് കൂട്ടിലേക്ക് പൈപ്പിലൂടെ വെള്ളം അടിക്കുമ്പോൾ കൂടിൻ്റെ അഴികൾക്കിടയിലൂടെ കൈ കടത്തിയാണ് കടുവ ജീവക്കാരനെ അടിച്ചത്. അപ്രതീക്ഷിത ആക്രമണമായിരുന്നു എന്നും, ഇങ്ങനെ ഒന്നും മുൻപ് ഉണ്ടായിട്ടില്ല എന്നും ജീവനക്കാർ പറയുന്നു.

Also Read : കാളികാവിൽ വീണ്ടും കടുവ; വന്യജീവി ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ

നെറ്റിയിലാണ് പരുക്കേറ്റത്. ജീവനക്കാരനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുറിവിൽ നാല് സ്റ്റിച്ച് വേണ്ടിവന്നു. സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. അവധി ദിവസമായതിനാല്‍ നിരവധി പേർ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top