ജനിച്ചത് പെൺകുട്ടി ആണെന്നറിഞ്ഞു അമ്മായിയമ്മയുടെ സ്വഭാവം മാറി; തൊണ്ടയില്‍ ടിഷ്യു പേപ്പർ കുത്തിയിറക്കി അമ്മ കുഞ്ഞിനെ കൊന്നു

കന്യാകുമാരിയിൽ അമ്മായിയമ്മയുടെ നിരന്തരമായ കുത്തുവാക്കുകൾ കാരണം ഒരു മാസം പ്രായമുളള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി അമ്മ. 20 കാരിയായ അമ്മ ബെനിറ്റയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച മുലയൂട്ടുന്നതിനിടെയാണ് പെൺകുഞ്ഞ് ബോധരഹിതയായി മരിച്ചത്. മുലപ്പാൽ തൊട്ടയിൽ കുരുങ്ങിയാണ് കുഞ്ഞിന്‍റെ മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

Also Read : നേപ്പാളിലെ പുതിയ പ്രധാനമന്ത്രിക്ക് പിന്നിൽ മോദി; ‘ജെൻ സി’കളുടെ ഇഷ്ടപ്രകാരം ഭരണം

എന്നാൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോള്‍ കുഞ്ഞിന്റെ നെറ്റിയില്‍ രക്തം കണ്ടെത്തി. തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറിന്‍റെ കഷണവും ലഭിച്ചു. ഇതോടെയാണ് വായില്‍ ടിഷ്യു പേപ്പര്‍ തിരുകി കുട്ടി ശ്വാസംമുട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ബെനിറ്റയുടെയും ഭർത്താവ് കാർത്തികിന്‍റെയും പ്രണയ വിവാഹമായിരുന്നു. ബെനിറ്റ പ്രസവിച്ച വിവരമറിഞ്ഞ് കാര്‍ത്തികിന്‍റെ അമ്മ കാണാന്‍ വന്നു. എന്നാല്‍ പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ കുട്ടിയുടെ രാശി ശരിയല്ലെന്ന് പറഞ്ഞ് ബെനിറ്റയുമായി അമ്മായിയമ്മ വഴക്കിടുകയുമുണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top