നവീനെതിരെ തെളിവുകൾ ഉണ്ടെന്ന് വാദം; കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യക്കെതിരെ പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ ഹൈക്കോടതിയിൽ. ദിവ്യയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ കുറ്റപത്രത്തിലുണ്ടെനാണു പ്രതിഭാഗം അഭിഭാഷകൻ പറയുന്നത്.
അഴിമതി ആരോപണത്തിൽ നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന് കളക്ടറുടെ മൊഴിയിൽ പറയുന്നുണ്ട്. അഴിമതിക്കെതിരേ സംസാരിച്ചതിനാലാണ് ദിവ്യ ക്രൂശിക്കപ്പെട്ടതെന്നും അഭിഭാഷകൻ പറയുന്നു. ടിവി പ്രശാന്ത് വഴി ദിവ്യയെ സ്വാധിനിക്കാൻ നവീൻ ബാബു ശ്രമിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ
പറയുന്നു.
പണം വാങ്ങി എന്നതിന് കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല എന്നത് ശരിയാണ് ,അങ്ങനെ വിശ്വസിക്കാൻ തക്കവിധം സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചതെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ കെ വിശ്വൻ ഹൈക്കോടതിയെ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here