ഒരു കിലോ തക്കാളിക്ക് 600 രൂപ; വിലക്കയറ്റത്തിൽ പൊറുതിമുട്ടി പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി അടച്ചതിനെ തുടർന്ന് പാകിസ്ഥാനിൽ അവശ്യവസ്തുക്കളുടെ വില കുത്തനെ വർധിച്ചു. തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് 600 PKR (ഏകദേശം 188 ഇന്ത്യൻ രൂപ) വരെ എത്തി. പാചകത്തിൽ ഒഴിവാക്കാനാകാത്ത ചേരുവയായ തക്കാളിയുടെ വിലക്കയറ്റം സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത്.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഒക്ടോബർ 11 മുതൽ എല്ലാ വ്യാപാര, ട്രാൻസിറ്റ് വഴികളും അടച്ചിട്ടിരിക്കുകയാണ്. അതിർത്തി വഴിയുള്ള ഇറക്കുമതി നിലച്ചതോടെ വിപണിയിൽ പഴങ്ങളും പച്ചക്കറികളും കിട്ടാനില്ല. അതിർത്തിയുടെ ഇരുവശത്തുമായി ഏകദേശം 5,000 കണ്ടെയ്‌നറുകളിലായാണ് സാധനങ്ങൾ കെട്ടിക്കിടക്കുന്നത്. 500 ഓളം കണ്ടെയ്‌നറുകളിലെ പച്ചക്കറികളാണ് ദിവസവും കേടാവുന്നതെന്നാണ് വിവരം.
അതിർത്തി അടച്ചിട്ടതിലൂടെ ഇരു രാജ്യങ്ങൾക്കും ഓരോ ദിവസവും ഏകദേശം 9 കോടിയോളം രൂപയാണ് നഷ്ടമാകുന്നുണ്ട്. തക്കാളിയെ കൂടാതെ ഇഞ്ചി, കാപ്സിക്കം, വെളുത്തുള്ളി തുടങ്ങി നിരവധി പച്ചക്കറികൾക്കാണ് വില കുത്തനെ കൂടിയത്. ഇത് പാകിസ്ഥാനിലെ കുടുംബ ബജറ്റുകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി നാളെ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here