SV Motors SV Motors

മമ്മൂക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല: ടൊവിനോ

മമ്മൂട്ടിയില്‍ നിന്നും 2021ലെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. മമ്മൂട്ടിയില്‍ നിന്ന് ഒരു അവാര്‍ഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ആനന്ദ് ഫിലിം അവാര്‍ഡ്‌സില്‍ ആണ് ഇരുവരും ഒന്നിച്ചെത്തിയത്.

”മമ്മൂക്കയില്‍ നിന്ന് ഒരു അവാര്‍ഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്റെ അവിശ്വസനീയമായ നിമിഷം. ഒപ്പം നിന്ന് അദ്ദേഹം എന്നെ കുറിച്ച് സന്തോഷകരമായ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ ഇനി അങ്ങോട്ട് ഇത് അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും.”മമ്മൂക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല” എന്നാണ് ടൊവിനോ അവാര്‍ഡ് വാങ്ങുന്നതിന്റ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ഗംഭീരമായ ആമുഖം നൽകിക്കൊണ്ടായിരുന്നു മമ്മൂട്ടി അവാര്‍ഡ് പ്രഖ്യാപിച്ചത്. ‘‘ഈ അവാർഡ്, ഭാര്യയും ഭര്‍ത്താവുമായി വന്നുചേർന്ന ഒരാൾക്കുള്ളതാണ്. നമ്മൾ ഏറ്റവും അടുത്ത കണ്ട സിനിമയിലെ ജീവത്യാഗം നടത്തിയ റോള്‍ ചെയ്തയാളാണ് ഹീറോയ്ക്കുള്ളതാണ് ഈ അവാർഡ്. ആ സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രം മരിക്കുമ്പോൾ നമ്മുടെ നെഞ്ചിൽ ഒരു ലേശം നീറ്റല്‍ വന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ വേഷം അവതരിപ്പിച്ച ആളാണ്. ഇനി ഞാനെന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്,’’ ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top