കളിപ്പാട്ടത്തിൻ്റെ പേരിൽ കളിപ്പിക്കരുത് !! കോലഞ്ചേരിയിലെ ‘ക്രിസ്റ്റൽ ഫാഷൻസ്’ പിഴയൊടുക്കണമെന്ന് ഉപഭോക്തൃകോടതി

രണ്ടായിരത്തിലേറെ രൂപക്ക് വാങ്ങിയ ഇലക്ട്രിക് ടോയ് കാർ രണ്ടുദിവസം പോലും പ്രവർത്തിച്ചില്ല. മൂന്നു മണിക്കൂർ റീചാർജ് ചെയ്താൽ അഞ്ചുമിനിറ്റ് പോലും ഓടില്ല. എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവൻ തന്റെ കുട്ടിക്കായി വാങ്ങിയ കളിപ്പാട്ടത്തിൻ്റെ ഗതി ഈവിധമായതോടെ കടയിൽ അറിയിച്ചു.

എന്നാൽ പ്രതികരണം മോശമായിരുന്നു. ഇതോടെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. ക്രിസ്റ്റൽ ഫാഷൻസ് എന്ന സ്ഥാപനത്തിനെതിരെ ആണ് പരാതി. 2023 ഡിസംബർ മാസമാണ് പരാതിക്കാരൻ ഇവിടെ നിന്ന് കാർ വാങ്ങിയത്.

45 ദിവസത്തിനകം ടോയ് റിപ്പയർ ചെയ്തു നൽകിയില്ലെങ്കിൽ അതിൻ്റെ വിലയായ 2,049 രൂപ തിരിച്ചു നൽകണം. കൂടാതെ മനക്ലേശത്തിന് പരിഹാരമായി 3,000 രൂപയും കോടതി ചിലവായി 1,000 രൂപയും നൽകാനാണ് ഡി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിൻ്റെ ഉത്തരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top