ടിപി കേസ് പ്രതികള്‍ക്ക് മദ്യപിക്കാനും പിണറായി പോലീസിന്റെ കാവല്‍; സിപിഎമ്മിന്റെ വിഐപികള്‍ ഇവര്‍; നാണംകെട്ടപ്പോള്‍ നടപടി

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് മദ്യപിക്കാന്‍ സൗകര്യമൊരുക്കി പോലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് പിണറായി പോലീസിന്റെ പ്രത്യേക കരുതല്‍ ലഭിച്ചത്. ജൂണ്‍ 17നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് പ്രതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചതും പോലീസ് നോക്കി നിന്നതും.

കോടതിയില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ പ്രതികളെ സമീപത്തെ ഹോട്ടലിലേക്കാണ് പോലീസ് എത്തിച്ചത്. ഇവിടേക്കാണ് പ്രതികളുടെ സുഹൃത്തുക്കള്‍ എത്തിയത്. മദ്യവുമാണ് ഇവരെത്തിയത്. ആവശ്യത്തിന് മദ്യവും കഴിച്ച് ഭക്ഷണവും കഴിച്ച് കഴിയുന്നതുവരെ പോലീസുകാരെല്ലാം നോക്കി നിന്നു. രഹസ്യമായി ചെയ്ത ഈ നിയമലംഘനം പുറത്തറിഞ്ഞതോടെ പോലീസ് സേനയ്ക്കാകെ നാണക്കേടായി. പിന്നാലെ അന്വേഷണവും പ്രഖ്യാപിച്ചു.

പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതോടെ ജില്ലാ പൊലീസ് ആസ്ഥാനത്തെ 3 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സാധാരണ പോലീസുകാര്‍ മാത്രം വിചാരിച്ചാല്‍ പ്രതികള്‍ക്ക് ഇത്രയും വലിയ സൗകര്യം ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ആരും മറുപടി നല്‍കുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top