ട്രെയിൻ ടിക്കറ്റ് പരിശോധനയ്ക്ക് പിന്നാലെ ഇൻസ്റ്റഗ്രാം റിക്വസ്റ്റ്; യുവതിയുടെ പോസ്റ്റ് ചർച്ചയാകുന്നു

ട്രെയിൻ യാത്രയിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ നിരവധിയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളാണ് കൂടുതലും ഇത് അനുഭവിക്കുന്നത്. സിസിടിവിയും ഹെൽപ്പ് ലൈനും ആർപിഎഫ് നിരീക്ഷണവും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇതിന് ഒരു കുറവും ഇല്ലന്നാണ് പുറത്തു വരുന്ന വാർത്തകൾ.

അടുത്തിടെ റെഡ്ഡിറ്റിലൂടെ ഒരു യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവമാണ് അവർ പോസ്റ്റിലൂടെ പങ്കുവച്ചത്. യാത്രക്കിടയിൽ ചെക്കർ ടിക്കറ്റ് പരിശോധിക്കാൻ എത്തിയിരുന്നു. ഉദ്യോഗസ്ഥൻ ടിക്കറ്റ് പരിശോധിച്ച് പോയ ശേഷം പിന്നീട് യുവതിയുടെ ഫോണിൽ എത്തിയത് ഇൻസ്റ്റഗ്രാം റിക്വസ്റ്റ് ആണ്. എങ്ങനെയോ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കണ്ടെത്തിയാണ് ഫോളോ റിക്വസ്റ്റ് അയച്ചത്. റിസർവേഷൻ ചാർട്ടിൽ നിന്നാണ് തന്റെ പേരുവിവരങ്ങൾ ലഭിച്ചതെന്നാണ് യുവതി പറയുന്നത്.

സ്വകാര്യമായി സൂക്ഷിക്കേണ്ട ഇത്തരം വിവരങ്ങൾ ഇങ്ങനെയാണോ ഉപയോഗിക്കേണ്ടത് എന്നാണ് യുവതി ചോദിക്കുന്നത്. ഈ പോസ്റ്റ് വൈറലായതോടെ പലരും പ്രതികരണവുമായി എത്തിയിരുന്നു. ഉദ്യോഗസ്ഥനെതിരെ പരാതി നൽകാനാണ് അവർ ആവശ്യപ്പെട്ടത്. സമാന അനുഭവങ്ങൾ നേരിട്ടവരും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. എന്തായാലും സുരക്ഷ നൽകേണ്ടവർ തന്നെ വില്ലനായത് ആശങ്കയ്ക്ക് വഴി വച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top