ലെവല്‍ ക്രോസ് ദുരന്തമായി; ട്രെയിന്‍ പാഞ്ഞുകയറിയത് സ്‌കൂള്‍ ബസിലേക്ക്; മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ ബസിലേക്ക് ട്രെയിന്‍ ഇടിച്ചു കയറി അപകടം. മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. 10 കുട്ടികളും ഡ്രൈവറും ആയയും വാഹനത്തിലുണ്ടായിരുന്നു. ബസ് പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
ട്രെയിന്‍ വരുംമുന്‍പ് വാന്‍ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടിരുന്നു. ഗേറ്റ് കീപ്പര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം എന്നാണ് റയില്‍വേയുടെ വിശദീകരണം. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.
തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് കുട്ടികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here