അബ്ദുല്‍ കലാമിന്‍റെ വിവര്‍ത്തകന്‍ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍

മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍ കലാമിന്‍റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ ജനശ്രദ്ധ നേടിയ നെല്ലൈ എസ്‌ മുത്തുവിനെ (74) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആര്‍ഒയില്‍ കലാമിന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തും ആയിരുന്നു മുത്തു. എഴുത്തുകാരന്‍ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തിരുനെല്‍വേലി നെല്ലായ് സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം പാങ്ങപ്പാറയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. കുടുംബാംഗങ്ങള്‍ തമിഴ്നാട്ടിലേക്ക് പോയിരുന്നതിനാല്‍ ഒറ്റയ്ക്കായിരുന്നു. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ സഹായി രാജന്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകി തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് നെല്ലായ് എസ് മുത്തുവാണ്. ശാസ്ത്രം, ബാലസാഹിത്യം, കവിത, ചരിത്രം, നിരൂപണം തുടങ്ങി നിരവധി വിഷയങ്ങളില്‍ നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്‍റെ ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top