അന്‍വറിന്റെ തൃണമൂലില്‍ പ്രശ്‌നങ്ങള്‍; തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍കെ സുധീറിനെ പുറത്താക്കി

രൂപീകരിച്ച് ഒരുവർഷം തികയും മുൻപേ കേരള തൃണമൂലിൽ പൊട്ടിത്തെറി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പാർട്ടിയുടെ തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍കെ സുധീറിനെ പിവി അന്‍വര്‍ പുറത്താക്കി. മൂന്ന് വര്‍ഷത്തേക്കാണ് നടപടി എന്നാണ് അറിയിപ്പ്. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ സുധീർ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം എന്താണെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടില്ല.

മുന്‍ എഐസിസി അംഗവും ദലിത് കോണ്‍ഗ്രസ് നേതാവുമായിരുന്ന സുധീര്‍. അന്‍വര്‍ ഇടതുമുന്നണി വിട്ടപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന ആളാണ്. അന്‍വര്‍ ആദ്യം രൂപീകരിച്ച ഡിഎംകെയില്‍ അംഗമായി. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 3,920 വോട്ടുകള്‍ സുധീര്‍ നേടുകയും ചെയ്തു. അന്‍വര്‍ തൃണമൂലില്‍ ചേര്‍ന്നപ്പള്‍ സുധീറിനെ തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്ററാക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top