SV Motors SV Motors

തൃഷ വിവാഹിതയാവുന്നു, വരന്‍ മലയാള ചലച്ചിത്ര രംഗത്തുനിന്നോ ?

രണ്ട് പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്‍. മണി രത്നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വ’നിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു. ഇപ്പോഴിതാ വീണ്ടും തൃഷ വാർത്തകളിൽ നിറയുകയാണ്.

തൃഷ വിവാഹിതയാവുന്നു എന്ന റിപ്പോർട്ടുകളാണ് ദേശീയമാധ്യമങ്ങളടക്കം പുറത്തുവിട്ടത്. വരൻ മലയാള ചലച്ചിത്ര രംഗത്തുനിന്നാണെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റിപ്പോർട്ടുകളോടുള്ള ഔദ്യോ​ഗിക പ്രതികരണവും ലഭ്യമായിട്ടില്ല.

അതേസമയം 2015-ൽ നിർമാതാവും വ്യവസായിയുമായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാൽ മൂന്ന് മാസത്തിനുശേഷം ഇരുവരും വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.

വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. “എന്‍റെ ​ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയായിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് തോന്നുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല”, എന്നായിരുന്നു തൃഷ പറഞ്ഞിരുന്നത്.

ലോകേഷ് കനകരാജിന്‍റെ ലിയോ ആണ് തൃഷയുടെ അടുത്ത വരാനിരിക്കുന്ന സിനിമ. മോഹന്‍ലാലിന്‍റെ ജീത്തു ജോസഫ് ചിത്രം ‘റാം’, ടൊവിനോ നായകനാവുന്ന ‘ഐഡന്‍റിറ്റി’ എന്നിവയിലും തൃഷയുണ്ട്. അജിത്തിന്‍റെ വരാനിരിക്കുന്ന ‘വിടാ മുയര്‍ച്ചി’യിലും തൃഷയാണ് നായികയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top