SV Motors SV Motors

തൃഷ വീണ്ടും മലയാളത്തിലേക്ക്; ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ഐഡന്റിറ്റി’യില്‍ താര സാന്നിധ്യം

മലയാളത്തിലേക്ക് മൂന്നാം വരവിനൊരുങ്ങി തെന്നിന്ത്യന്‍ താരം തൃഷ.  ‘ഫോറൻസിക്’ എന്ന ചിത്രത്തിനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ–അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’യിലാണ് തൃഷ നായികയായി എത്തുന്നത്. നായകനായ ടൊവിനോ തോമസ് തന്നെയാണ് ഈ വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്.

പാന്‍ ഇന്ത്യന്‍ തലത്തില്‍ നാല് ഭാഷകളിലായി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് നിർമിക്കുന്നത്. 50 കോടിയിൽ പരം മുതൽമുടക്കിൽ ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയാകും ‘ഐഡന്റിറ്റി’ എന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന വിവരം. തൃഷ, ടൊവിനോ തോമസ് എന്നിവരെക്കൂടാതെ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

പൊന്നിയൻ ശെൽവൻ, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തൃഷ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തുവന്ന ‘ഹേ ജൂഡി’ലൂടെയാണ് തൃഷ ആദ്യമായി മലയാളത്തിലെത്തുന്നത്. ഈ വർഷം തന്നെ റീലീസ് കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം തൃഷയുടെ സാന്നിധ്യമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top