‘നായയെ നോക്കും പോലെ പോലും നോക്കിയില്ല’; മെഡിക്കൽ കോളേജിൽ വച്ച് മരിച്ച രോഗിയുടെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ നിഷേധത്തെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം. കൊല്ലം പന്മന സ്വദേശിയായ വേണുവിന്റെ (48) കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആൻജിയോഗ്രാമിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വേണുവിന് ആറ് ദിവസമായിട്ടും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. മരിക്കുന്നതിന് മുൻപ്, തനിക്ക് നേരിട്ട ദുരനുഭവം വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

Also Read : ആണി കൊണ്ടതിൻ്റെ പേരിൽ കാൽവിരൽ മുറിച്ചുകളഞ്ഞു; കൊടുംചതി ആലപ്പുഴ മെഡിക്കൽ കോളേജിൽ

ഓട്ടോറിക്ഷാ ഡ്രൈവറായ വേണു, ആശുപത്രിയിലെ അനാസ്ഥയെക്കുറിച്ച് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശവും പുറത്ത് വന്നു. “നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ല. ഞാൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ മാത്രമായിരിക്കും,” വേണു ശബ്ദ സന്ദേശത്തിൽ പറയുന്നു. വേണുവിന്റെ നില ഗുരുതരമാകുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ചികിത്സയ്ക്കായി അധികൃതരെ സമീപിച്ചിട്ടും, കാര്യമായ പ്രതികരണമോ പരിചരണമോ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

Also Read : തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു

അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. രോഗിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നു. രോഗിയുടെ നില ആദ്യം തൃപ്തികരമായിരുന്നുവെന്നും, പെട്ടെന്നാണ് നില വഷളായതെന്നും അധികൃതർ പറയുന്നു. ഇന്നലെയാണ് രോഗിക്ക് ഹൃദയസ്തംഭനം സംഭവിച്ചത്. സാധ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നുവെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top