ഡോ.ഹാരിസിനെതിരെ കാരണം കാണിക്കൽ നോട്ടീസ്; നടപടി ചികിത്സാ പ്രതിസന്ധി തുറന്ന് പറഞ്ഞതിന്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി ചൂണ്ടിക്കാട്ടി രംഗത്തെത്തിയ ഡോ.ഹാരിസിനെതിരെ കാരണം കാണിക്കൽ നോട്ടീസ്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (DME) ആണ് നോട്ടീസ് നൽകിയത്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്.
ഹാരിസിനെതിരെ കടുത്ത നടപടി ഒന്നും ഉണ്ടാകില്ല എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ കാരണം കാണിക്കൽ നോട്ടീസ് ശിക്ഷ നടപടി അല്ലെന്നും നടപടിക്രമം മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇത് സംബന്ധിച്ച് ഹാരിസുമായി വിശദീകരണം തേടും. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ തുടർ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഹാരിസ് സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരിച്ചത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുകയാണ്. രോഗികളുടെ ദയനീയ അവസ്ഥ കാണുമ്പോൾ തന്നോട് തന്നെ ലജ്ജ തോന്നുകയാണ്. താനാരോടും മത്സരിക്കാൻ ഇല്ലെന്നും തനിക്കെതിരെ എന്ത് നടപടി ഉണ്ടായാലും പ്രശ്നമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഈ പോസ്റ്റ് വിവാദമായതോടെ പിന്നീട് പിൻവലിക്കുകയായിരുന്നു. ഇത് സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർത്തിയത്. തുടരന്വേഷണത്തിനായി സർക്കാർ സമിതിയെ നിയോഗിക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here